

കോഴിക്കോട്: വെങ്ങാലി ആശ്രയ ഭവനില്‍ വിഷു- റമദാന്‍ ആഘോഷത്തിന്റെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ കരുതല്‍.

സൈബര്‍ സിറ്റി മുന്‍ പ്രസിഡന്റും ആര്‍ ജി ഗ്രൂപ്പ് എക്്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആര്‍ ജി വിഷ്ണു ഒരു മാസത്തേയ്ക്കുള്ള പലവ്യഞ്ജന, പച്ചക്കറി സാധനങ്ങള്‍ ആശ്രയയുടെ സുപ്രണ്ട് സുമിതാ എസ് നായര്‍ക്ക് കൈമാറി.

റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ആശ്രയ ഭവന്‍ കൗണ്‍സിലര്‍ സി രമ്യ,
റോട്ടറി ഭാരവാഹികളായ കെ വി ഗിരീഷ്, ഐ ടി കെ അഷറഫ്, കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവരുടെ സഹായ കേന്ദ്രമാണ് വെങ്ങാലി ആശ്രയ ഭവന്‍.

