ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു

Web Desk
1 Min Read

സഹരാന്‍പൂര്‍: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെയ്പ്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തിന് നേരെ വെടിവെയ്പുണ്ടായത്. ചന്ദ്രശേഖര്‍ ആസാദിന്റെ കാറിന്റെ വിന്‍ഡോ തകര്‍ന്നു. അദ്ദേഹത്ത സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

city exchange

ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ആസാദിനു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ഭീം ആര്‍മി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

രണ്ടു ബുള്ളറ്റുകള്‍ ആസാദിന്റെ കാറിനകത്തേക്കെത്തിയെങ്കിലും ഒരു ബുള്ളറ്റാണ് അദ്ദേഹത്തിന്റെ അരക്കെട്ടിന് കൊണ്ടത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!