

സ്റ്റോക്ഹോം: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ അമേരിക്കന്‍ ബയോ കെമിസ്റ്റ് കാതലിന് കാരിക്കോയും അമേരിക്കന്‍ ഗവേഷകനും ഡോക്ടറുമായ ഡ്രൂ വിസ്മാനും. കോവിഡ്- 19നെതിരേ എം ആര് എന്‍ എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമായ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും നൊബേലിന് അര്‍ഹരാക്കിയത്.

എം ആര് എന്‍ എയും മനുഷ്യ പ്രതിരോധവ്യവസ്ഥയും തമ്മിലുള്ള സമ്പര്‍ക്കത്തെക്കുറിച്ച് ഇതേവരെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ഇരുവരുടെയും പഠനങ്ങള്‍ എന്ന് നൊബേല്‍ കമ്മിറ്റി പറയുന്നു. ഭാവിയില്‍ കാന്‍സര്‍, പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് എം ആര് എന്‍ എ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കും.

പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ കാതലിനോ കാരിക്കോ 1990 മുതല്‍ എം ആര് എന്‍ എയില്‍ പഠനം നടത്തുകയാണ്. വിസ്മാനും കാതലിനോയും യൂണിവേഴ്സിറ്റിയിലെ സഹപ്രവര്‍ത്തകരാണ്.
ഭൗതികശാസ്ത്രം, സാഹിത്യം, സമാധാനം മുതലായ വിഭാഗങ്ങളിലെ വിജയികളെയും തുടര്‍ ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബര്‍ ആറിനാണ് സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക.

