

ദോഹ: ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ടും ഇന്‍കാസ് ഖത്തറിന്റെ മുഖ്യരക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങില്‍ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.

ഖത്തര്‍ ഇന്‍കാസിന്റെ വളര്‍ച്ചയില്‍ സി കെ മേനോന്‍ ചെയ്ത സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും അതുകൊണ്ടു തന്നെ ഓരോ ഇന്‍കാസ് പ്രവര്‍ത്തകനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കെ കെ ഉസ്മാന്‍ പറഞ്ഞു.
ഖത്തറിലെ മലയാളി പൊതുസമൂഹം സി കെ മോനോന്‍ ജീവിച്ച കാലഘട്ടവും അതിന് ശേഷവും എന്ന രീതിയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ തന്റെ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് സി താജുദ്ദീന്‍
തുടങ്ങിയവര്‍ സി. കെ മോനോനെ അനുസ്മരിച്ച് സംസാരിച്ചു.
അനുസ്മരണ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.
വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റമാര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചു.

