

ദോഹ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി അല്‍ഖോര്‍ മാള്‍ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് 100ഓളം പേര് രക്തം ദാനം നല്കി.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരം ജനോപകാരപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇന്‍കാസ് ഖത്തറിനെയും എറണാകുളം ജില്ലാ കമ്മിറ്റിയെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര് ദിജേഷ് അധ്യക്ഷനായിരുന്നു. ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി കെ വി ബോബന്, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഇന്‍കാസ് രക്ഷാധികാരി കെ കെ ഉസ്മാന്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, വൈസ് പ്രസിഡന്റുമാരായ വി എസ് അബ്ദുല്‍ റഹ്മാന്, എം സി താജുദ്ദീന്, ഷിബു സുകുമാരന്‍, ട്രഷറര്‍ ഈപ്പന് തോമസ്, ജനറല്‍ സെക്രട്ടറി അഷറഫ് നന്നമുക്ക്, അല്‍ഖോര്‍ മാള്‍ മാനേജര്‍ ജോഷ്വാ രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, കുല്‍വിന്ദര്‍ സിംഗ്, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഇന്‍കാസ് വനിതാ വിംഗ് ട്രഷറര്‍ അനൂജാ റോബിന്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുനീര്‍ പള്ളിക്കല്‍, യു എം സുരേഷ്, സര്‍ജിത്ത് കുട്ടംപറമ്പത്ത്, സൂരജ് നായര്‍, ജയപാല്‍ മാധവന്, പ്രേംജിത് കുട്ടംപറമ്പത്ത്, ഷഫാഫ് ഹാപ്പ, സുനില്‍ ജേക്കബ്, ബിനു ചന്ദ്രന്, മറ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ സ്വാഗതവും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു.
ഇന്‍കാസ് എറണാകുളം ജില്ലാ ഭാരവാഹികളായ പി ടി മനോജ്, ഷിജോ തങ്കച്ചന്, ഷാജി എന്‍ ഹമീദ്, റിഷാദ് മൊയ്തീന്, എം പി. മാത്യു, മഞ്ജുഷ ശ്രീജിത്ത്, എം എം മൂസ, നബില്‍ മുഹമ്മദ്, ബിനു പീറ്റര്‍, അനിത അഷ്റഫ്, എല്‍ദോ സി എ, എല്‍ദോ എബ്രഹാം, പി എസ് അബു, അശ്വിന് കൃഷ്ണ, വര്‍ഗീസ് സേവിയര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

