‘ഒരു ദേശത്തിന്റെ സര്‍ഗ്ഗസഞ്ചാരം’ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഫോക് ഖത്തര്‍ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബറില്‍ നടക്കുന്ന ‘നമ്മള്‍ കോഴിക്കോട്’ മെഗാ ഇവന്റിന്റെ മുന്നോടിയായി ‘ഒരു ദേശത്തിന്റെ സര്‍ഗ്ഗസഞ്ചാരം’ എന്ന പേരില്‍ സാംസ്‌കാരികസദസ്സ് സംഘടിപ്പിച്ചു.

city exchange

യൂനസ്‌കോ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റ കലാ- സാംസ്‌കാരിക വിശേഷങ്ങള്‍ പങ്കുവെച്ച് ഐ സി സി മുംബൈ ഹാളില്‍ നടന്ന പരിപാടി ഉള്ളടക്കം കൊണ്ടും കലാ- സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രശസ്ത ഗായകന്‍ വി ടി മുരളിയുടെ ഓണ്‍ലൈന്‍ ആശംസകളോടെ തുടങ്ങിയ സംഗമത്തില്‍ ഫോക് ഖത്തര്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കലയോടും സാഹിത്യത്തോടുമൊക്കെ ചേര്‍ന്നുനില്‍ക്കുന്നവരെ എല്ലാ വേര്‍തിരിവുകളും മറന്ന് ചേര്‍ത്തുപിടിക്കുന്നൊരു സഹൃദയത്വം കോഴിക്കോടിനുണ്ടെന്നും മറുനാട്ടുകാരായിരുന്ന ബഷീറും എം എസ് ബാബുരാജൂം ആര്‍ രാമചന്ദ്രനും യു എ ഖാദറുമെല്ലാം അതനുഭവിച്ച് കോഴിക്കോട് താവളമാക്കിയ പ്രതിഭകളായിരുന്നുവെന്നും വി ടി മുരളി ആശംസാസന്ദേശത്തില്‍ സൂചിപ്പിച്ചു.

ഡോ. റഷീദ് പട്ടത്ത്, സാം ബഷീര്‍, തന്‍സീം കുറ്റ്യാടി എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി സംസാരിച്ചു. കോഴിക്കോടിന്റെ സിനിമ, സംഗീതം, സഹൃദയത്വം, കോഴിക്കോടിന്റ എഴുത്തുകാരും കലാ- സാഹിത്യപൈതൃകവും, കോഴിക്കോടിന്റെ കവികള്‍, കവിതകള്‍, വിശേഷങ്ങള്‍ എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

- Advertisement -
Ad image

ഒക്ടോബര്‍ 18ന് നടക്കുന്ന മെഗാ ഇവന്റിനെക്കുറിച്ച് സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് വെല്‍കെയര്‍, ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ അലി എന്നിവര്‍ വിശദീകരിച്ചു.

മുഖാമുഖ സെഷനില്‍ ഡോ. സാബു കെ സി, റഊഫ് കൊണ്ടോട്ടി, അന്‍വര്‍ ബാബു, ഫരീദ് തിക്കോടി, അന്‍സാര്‍ അരിമ്പ്ര, നിമിഷ നിഷാദ്, പ്രദോഷ് കുമാര്‍, മുസ്തഫ എലത്തൂര്‍, സുനില്‍ പെരുമ്പാവൂര്‍, സുബൈര്‍ നാദാപുരം, ഹുസൈന്‍ വാണിമേല്‍, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.

ഫോക് ഖത്തര്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിറാജ് സിറു നന്ദിയും പറഞ്ഞു.

മുനീര്‍ ഒ കെ, ശരത്, മുസ്തഫാ എം വി, സാജിദ് ബക്കര്‍, അഡ്വ. രാജശ്രീ, സമീര്‍, സുനു, അഡ്വ. റിയാസ്, ജെയിംസ് മരുതോങ്കര, റിയാസ് ബാബു, ബിജു കൈവേലി, അഷ്‌റഫ് വടകര, സമീര ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ കൈമാറാനുള്ള ബുക്‌സ് എക്‌സ്‌ചേഞ്ച് കൗണ്ടറും സജ്ജീകരിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!