ഖത്തറിന്റെ ആധുനിക നവോഥാനത്തിന് അടിത്തറ പാകിയ മുതിര്‍ന്നവരെ ആദരിക്കണം

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ ആധുനിക നവോഥാനത്തിന് അടിത്തറ പാകിയവര്‍ മുതിര്‍ന്നവരാണെന്ന് ഊന്നിപ്പറഞ്ഞു സാമൂഹിക വികസന കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ്. മുതിര്‍ന്നവര്‍ക്ക് മന്ത്രി തന്റെ അഭിനന്ദനവും അറിയിച്ചു.

city exchange

മന്ത്രാലയത്തിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സോഷ്യല്‍ വര്‍ക്ക് ഫൗണ്ടേഷന്റെ കുടക്കീഴിലെ കേന്ദ്രങ്ങളിലൊന്നായ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് കെയര്‍ ഓഫ് ദ എല്‍ഡര്‍ലി (എഹ്സാന്‍) സംഘടിപ്പിച്ച വയോജനങ്ങള്‍ക്കായുള്ള ഫോറത്തില്‍ പങ്കെടുത്തപ്പോഴാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. വയോജനങ്ങള്‍ക്കായുള്ള അറബ് ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടന്നത്.

ഇപ്പോള്‍ ഐശ്വര്യത്തിലേക്കും സുസ്ഥിരതയിലേക്കും പൂത്തുലഞ്ഞ വിത്തുകളെ പരിപോഷിപ്പിച്ച് ഖത്തറിന്റെ ആധുനിക നവോഥാനത്തിന് അടിത്തറ പാകിയ തലമുറയാണ് അച്ഛനും അമ്മയും യഥാര്‍ത്ഥ സമ്പത്തെന്ന് അവര്‍ പറഞ്ഞു. മഹത്തായ ധാര്‍മ്മികതയുടെയും ഇസ്ലാമിക തത്വങ്ങളുടെയും മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയവരായിരുന്നു അവരെന്നും മന്ത്രി എടുത്തുപറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!