പുസ്തകോത്സവത്തില്‍ അരുളപ്പാട് പ്രകാശനം ചെയ്തു

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആന്‍ഡ് കള്‍ച്ചറല്‍ കാര്‍ണിവലില്‍ മലയാളം മിഷന്‍ ഹരിന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച അക്ഷരത്തോണി എന്ന പരിപാടി നടന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവാസി എഴുത്തുകാരനായ നാസര്‍ മുതുകാടിന്റെ അരുളപ്പാട് എന്ന പുസ്തകം പ്രമുഖ യുവ എഴുത്തുകാരന്‍ നസീഫ് കളയത്ത് പ്രകാശനം ചെയ്തു.

city exchange

ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു. എസ് വി ബഷീര്‍ പുസ്തക പരിചയം നടത്തി.

ബിജു എം സതീഷ് കോഡിനേറ്ററായ ചടങ്ങില്‍ ബുക്ക് ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ആഷ്ലി കുര്യന്‍, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, ജോയിന്റ് കണ്‍വീനര്‍ സിന്‍ഷ വിതേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നസീഫ് കളയത്തുമായി മുഖാമുഖം നടന്നു. റിതിന്‍ രാജ് മോഡറേറ്റര്‍ ആയിരുന്നു.

ബഹ്റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി എക്‌സിബിഷനും സമാജം അങ്കണത്തില്‍ നടന്നു വരുന്നുണ്ട്. ഡിസംബര്‍ പതിനാലാം തിയ്യതി വരെ പുസ്തകോത്സവം നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!