

ദോഹ: സെപ്തംബര്‍ മാസം ദോഹയില്‍ അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം. 151,000 അന്താരാഷ്ട്ര സന്ദര്‍ശകരാണ് സെപ്്തംബറില്‍ ഖത്തറിലെത്തിയത്.

സെപ്തംബര്‍ ഒന്‍പതിന് ലുസൈല്‍ സൂപ്പര്‍ കപ്പ് മുതല്‍ ആരംഭിച്ച് മാസാവസാനം സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന മള്‍ട്ടി-ഡേ ആഘോഷങ്ങള്‍ വരെ ഖത്തറിലെ സജീവമായ നിരവധി പരിപാടികളാണ് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമായത്.

മൊത്തം അന്താരാഷ്ട്ര യാത്രക്കാരില്‍ 44 ശതമാനം ജി സി സിയില്‍ നിന്നുള്ളവരാണ്. മൊത്തം കണക്കുകളില്‍ 30 ശമതാനം സൗദി അറേബ്യ വഴിയാണ് എത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 56 ശതമാനം സന്ദര്‍ശകര്‍ വിമാനമാര്‍ഗവും 37 ശതമാനം പേര്‍ കരമാര്‍ഗവും ഏഴു ശതമാനം കടല്‍ വഴിയുമാണ് ഖത്തറിലെത്തിയത്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് 77,500-ലധികം ആരാധകര്‍ സാക്ഷ്യം വഹിച്ച ലുസൈല്‍ സൂപ്പര്‍ കപ്പില്‍ അല്‍ ഹിലാല്‍ എസ് എഫ് സിുയം സമലിക് എസ് സിയും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് തിരക്കേറിയ മാസത്തിന് തുടക്കമായത്. ഈജിപ്ഷ്യന്‍ സൂപ്പര്‍താരം അമര്‍ ദിയാബിന്റെ സംഗീത പരിപാടിയും ആരാധകരെ ഇളക്കി മറിച്ചു.
മാസാവസാനത്തോടെ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ടൂറിസം പ്രത്യേക പരിപാടികളുടെയും പ്രമോഷനുകളുടെയും വാരാന്ത്യം സംഘടിപ്പിച്ചു. അബു സംറയിലെ അതിര്‍ത്തി സജീവമാക്കലിലൂടെയും മുന്‍നിര ഹോട്ടലുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രത്യേക പ്രമോഷനുകളിലൂടെയും ഖത്തറും സൗദി അറേബ്യയും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ആഘോഷിച്ചു.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ശാസ്ത്രീയ സംഗീത പ്രകടനങ്ങള്‍ മുതല്‍ ഒന്നിലധികം മ്യൂസിയങ്ങളിലെ ആര്‍ട്ട് എക്‌സിബിഷനുകള്‍ വരെയുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

