പ്രമേഹ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ

Web Desk
2 Min Read

മനാമ: ബഹ്റൈന്‍ പ്രതിഭ സല്‍മാബാദ് മേഖല സിത്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘സമ്പൂര്‍ണ്ണ പ്രമേഹ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ്’ സംഘടിപ്പിച്ചു. സല്‍മാനിയയിലെ ബഹ്റൈന്‍ പ്രതിഭ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്ത് വിവിധ ആരോഗ്യ പരിശോധനകളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളുടെയും പ്രയോജനം നേടി.

city exchange

പ്രവാസി സമൂഹത്തില്‍ പ്രമേഹരോഗം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും പ്രമേഹം വരാനുള്ള സാധ്യതയുള്ളവര്‍ക്കും രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണയം, തുടര്‍പരിചരണം എന്നിവ സംബന്ധിച്ച അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമേഹം കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രം ബാധിക്കുന്ന രോഗമല്ലെന്നും കാഴ്ചശക്തി, ദന്താരോഗ്യം, പാദങ്ങളുടെ ആരോഗ്യം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെയും ബാധിക്കാമെന്നുമുള്ള തിരിച്ചറിവ് നല്‍കുന്നതിന് ക്യാമ്പില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

പ്രമേഹനിയന്ത്രണത്തില്‍ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രത്യേക ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡയറ്റിഷ്യന്റെ നേതൃത്വത്തില്‍ സമീകൃതാഹാരം, ഭക്ഷണത്തിന്റെ അളവും സമയക്രമവും, ആരോഗ്യകരമായ ജീവിതശൈലി, പ്രമേഹപ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

- Advertisement -
Ad image

അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും ഇന്റേണല്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. എഡ്വിന്‍ രത്നരാജ്, ഡോ. ബാബു രാമചന്ദ്രന്‍, ജനറല്‍ ഫിസിഷ്യന്‍ ഡോ. ചാമു, നേത്രരോഗ വിദഗ്ധന്‍ ഡോ. മനോജ് കുര്യന്‍, ദന്തരോഗ വിദഗ്ധന്‍ ഡോ. കല്‍വാ പവന്‍കുമാര്‍, ഫൂട്ട് സ്‌ക്രീനിംഗ് വിഭാഗത്തിലെ സിസ്റ്റര്‍ ദീപ, ന്യൂട്രീഷന്‍ ശ്രുതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നത്. ആശുപത്രിയിലെ നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു.

ബഹ്റൈന്‍ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗങ്ങളായ രാജേഷ് ആറ്റടപ്പ, കെ എം സതീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിഷ സതീഷ്, ജയകുമാര്‍ ആര്‍, രഞ്ജിത് പൊന്‍കുന്നം, ജോഷി ഗുരുവായൂര്‍, കേന്ദ്ര വനിതാവേദി വൈസ് പ്രസിഡന്റ് ദിവ്യ രഞ്ജിത്ത്, മേഖല ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ ജയ്‌സണ്‍ തുടങ്ങിയവരും സിത്ര യൂണിറ്റ് ഭാരവാഹികളായ ശ്രീജിത്ത് കെ, ജിതിന്‍ ഏബ്രഹാം, രാജീവ് തളിപ്പറമ്പ്, അനില്‍ കുമാര്‍ നന്ദനം, റോജര്‍ ആല്‍ബര്‍ട്ട്, ഓമനക്കുട്ടന്‍, സിയാദ് അബ്ദുല്‍ ഹസ്സന്‍, അശ്വതി എന്നിവരും ക്യാമ്പിന്റെ സംഘാടനത്തിനും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!