സിറിയന്‍ ആഭ്യന്തര മന്ത്രാലയ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: സിറിയയിലെ ഹസക നഗരത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

city exchange

അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാരണങ്ങളോ ലക്ഷ്യങ്ങളോ എന്തുതന്നെയായാലും അവ അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സിറിയയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും മന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സിറിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!