
ദോഹ: പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച മംഗല്യരാവ് എന്ന ആല്‍ബം എന്‍ കെ കെ മീഡിയ യൂട്യൂബ് ചാനലില്‍ തരംഗമാകുന്നു. 100ല്‍ പരം ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമും ഹോം സിനിമകളും നിര്‍മ്മിച്ച ഷാഹിദ് പുത്തനത്താണിയാണ് ആല്‍ബം സംവിധാനം ചെയ്തത്. ഒന്‍പത് വര്‍ഷമായി ഖത്തറിലെ അറബി വീട്ടില്‍ ജോലി ചെയ്യുകയാണ് ഷാഹിദ് പുത്തനത്താണി.

നസീം കണ്ണൂര്‍ നിര്‍മ്മിച്ച മംഗല്യരാവില്‍ ഫിറോസ് നാദാപുരം, ഹിബ ഫാത്തിമ നസീം കണ്ണൂര്‍ ഷര്‍ബി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നസീബ് കലാഭവന്‍, ഷെറിന്‍ ജെസി, നസീം കണ്ണൂര്‍ എന്നിവരാണ് പാടി അഭിനയിച്ചത്. ഖത്തറിലെ നിരവധി പേരും ആല്‍ബത്തിലുണ്ട്.

ആല്‍ബത്തിന് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലധികമാണ് കാഴ്ചക്കാര്‍. ഷഹാനിയയിലെ റിസോര്‍ട്ടിലും സിഗ്നേചര്‍ മര്‍സ ഹോട്ടലിലും ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ച ആല്‍ബത്തിന്റെ ലോഞ്ചിംഗ് എം ആര്‍ എ റസ്റ്റോറന്റില്‍ നടന്നു.
