ലോകകപ്പ്; നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തി സമയത്തില്‍ മാറ്റം

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പ്രമാണിച്ച് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തിയതായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഓഫിസുകളില്‍ 20 ശതമാനമായി കുറക്കും. ബാക്കി 80 ശതമാനം ജീവനക്കാരും ഓഫിസില്‍ നിന്നല്ലാതെ വിദൂരമായാണ് തൊഴിലെടുക്കേണ്ടത്. രാവിലെ ഏഴു മുതല്‍ 11 വരെയായി തൊഴില്‍ സമയം നിജപ്പെടുത്തിയതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് വക്താവ് മുഹമ്മദ് നുഐമി അല്‍ ഹാജിരി അറിയിച്ചു.

city exchange

എന്നാല്‍ സുരക്ഷാ, മിലിട്ടറി, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് തങ്ങളുടെ പതിവ് രീതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

രാജ്യത്തെ പൊതു- സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും സമയം നവംബര്‍ ഒന്നു മുതല്‍ 17 വരെ മാറ്റിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ മൂന്നാം തിയ്യതി വരെ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12 വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ അവസാനിക്കുന്നതോടെ നവംബര്‍ ആറു മുതല്‍ 17 വരെ വിദ്യാലയങ്ങളുടെ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

സ്വകാര്യ നഴ്‌സറികളുടേയും ഭിന്നശേഷി വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേുയം പ്രവര്‍ത്തി സമയം ലോകകപ്പിന് മുമ്പും ശേഷവും സാധാരണപോലെ ആയിരിക്കും.

മന്ത്രിതല തീരുമാന പ്രകാരം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെ മധ്യവര്‍ഷ അവധി അനുവദിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 രാജ്യത്തിന്റെ ആതിഥേയത്വം വിജയകരമാക്കാന്‍ എല്ലാവര്‍ക്കും മികച്ച പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!