
ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ന്റെ സമാപന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ സ്റ്റേഡിയത്തില്‍ പങ്കെടുത്തു.

സൗഹൃദപരവും സഹോദര രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുടെയും ഒളിമ്പിക് കമ്മിറ്റികളുടെയും തലവന്‍മാര്‍, അറബ് അന്താരാഷ്ട്ര കായിക ഫെഡറേഷനുകളുടെ പ്രതിനിധികള്‍, ഖത്തറിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍ എന്നിവരും വന്‍ജനാവലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജോര്‍ദാനെതിരെ 3-2നുള്ള വിജയം സ്വന്തമാക്കി കിരീടം നേടിയ മൊറോക്കന്‍ ടീമിന് അമീര്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൈമാറി.
