പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡോമിനേറ്റേഴ്‌സ് ചാംപ്യന്മാര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡോമിനേറ്റേഴ്‌സ് ടീം മികച്ച പ്രകടനത്തിലൂടെ ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

city exchange

ടൂര്‍ണമെന്റ് ഉദ്ഘാടനം ഖത്തര്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര നിര്‍വഹിച്ചു. യോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.
ചാമ്പ്യന്‍ ട്രോഫി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയല്‍ ഡോമിനേറ്റേഴ്‌സ് ടീമിനും റണ്ണേഴ്‌സ് അപ്പ് ട്രോഫി വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടിയും സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സ് ടീമിനും വിതരണം ചെയ്തു.

ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി അന്‍വര്‍ കടവത്ത് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ബോളറായി കെ ബി റഫീഖിനെ തെരഞ്ഞടുത്തു.

യുവാക്കളുടെ ശക്തമായ പങ്കാളിത്തവും കൗശലപരമായ പ്രകടനങ്ങളും ചേര്‍ന്ന ഈ ടൂര്‍ണമെന്റ് സമൂഹത്തിന് ആവേശത്തിന്റെ നിറം പകരുന്നതായി ആവര്‍ത്തിച്ച് പറയുന്നു.
ടൂര്‍ണമെന്റിന് റഹീം ചൗകി, ബഷീര്‍ മജല്‍, അഷ്റഫ് മഠത്തില്‍ അക്ബര്‍ കടവത്ത്, റഹീം ബല്ലൂര്‍, മാഹിന്‍ ബ്ലാര്‍കോഡ്, സിനാന്‍ ചൗകി, സിദ്ദിഖ് പടിഞ്ഞാര്‍, ജസിര്‍ കമ്പാര്‍ എന്നിവര്‍ നേത്രത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!