ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫിയസ്റ്റ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 എന്ന തലക്കെട്ടില്‍ വിവിധതരം കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയുടെ പോസ്റ്റര്‍ റേഡിയോ സുനോ 91.7ല്‍ പ്രകാശനം ചെയ്തു.

city exchange

ഐപാഖ് പ്രസിഡന്റ് സജീര്‍, ജനറല്‍ സെക്രട്ടറി ഷാനവാസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹ്‌മാന്‍ എരിയല്‍, മീഡിയ ഇന്‍ചാര്‍ജ് സുലൈമാന്‍ അസ്‌കര്‍, അഡൈ്വസറി ബോര്‍ഡ് അംഗം അമീര്‍ അലി, എക്‌സിക്യൂട്ടീവ് അംഗം സജീന എന്നിവര്‍ പങ്കെടുത്തു.

ആറു മാസത്തോളം വരുന്ന കായിക മേളയുടെ വിശദ വിവരങ്ങള്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് വിവരിച്ചു.

Share This Article
Leave a Comment
error: Content is protected !!