
ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ക്വിസ് ക്ലബ് ഇന്റര്‍ സെക്ഷന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ നിന്നായി രണ്ട് കുട്ടികള്‍ വീതമുള്ള നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.


സിനിമ, സമകാലിക സംഭവങ്ങള്‍, പൊതുവിജ്ഞാനം, ശാസ്ത്രം, സാങ്കേതികത തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്വിസ്.

വേദ വീരേന്ദ്ര റെഡ്കാര്‍, അനുഗ്രഹ എലിസബത്ത് ബിജു എന്നിവര്‍ വിജയികളായി. മന്ദന്‍ ദീപക് നായിഡു, ശ്രീധര്‍ അജിത്ത് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രവീഷ് ജോസായിരുന്നു ക്വിസ് മാസ്റ്റര്‍. മുരളീധരന്‍ നായര്‍, ശ്രീജിത്ത്, അനു കെ എസ് എന്നിവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

