ഖത്തറില്‍ സാന്നിധ്യം വിപുലീകരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്; 13-ാമത് ഷോറൂം അബു ഹമൂറിലും നവീകരിച്ച് അല്‍ വതന്‍ സെന്ററും

Web Desk
3 Min Read

ദോഹ: ലോകത്തിലെ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഖത്തറിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളില്‍ ഖത്തറിലെ 13-ാമത് ഷോറൂം തുറന്നു. അല്‍ വതന്‍ സെന്ററിലെ നിലവിലുള്ള ഷോറൂം സമഗ്രമായി നവീകരിച്ച് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

city exchange

സഫാരി മാളിലെ പുതിയ ഷോറൂം ശൈഖ് ഹമദ് നാസര്‍ എ എ അല്‍താനി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടര്‍ (ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ്) ഷംലാല്‍ അഹമ്മദ്, ഡയറക്ടര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) അമീര്‍ സി എം സി, കാപ്പന്‍ ജബ്ബാര്‍, റീജിയണല്‍ ഹെഡ് സന്തോഷ് ടി വി, സോണല്‍ ഹെഡ് നൗഫല്‍ തദത്തില്‍, ഹെഡ് ഓഫ് മര്‍ച്ചന്‍ഡൈസിങ് സക്കീര്‍ പി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജു ടി ജോണി തുടങ്ങിയവര്‍ സംബന്ധിച്ചു.

അല്‍ വതന്‍ സെന്ററിലെ നവീകരിച്ച ഷോറൂം ശൈഖ് അബ്ദുല്ല നാസര്‍ എ എ അല്‍താനി ഉദ്ഘാടനം ചെയ്തു. ഷംലാല്‍ അഹമ്മദ്, അമീര്‍ സി എം സി, കാപ്പന്‍ ജബ്ബാര്‍, സന്തോഷ് ടി വി, നൗഫല്‍ തദത്തില്‍, സക്കീര്‍ പി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാഞ്ച് ഹെഡ് രാജു ടി ജോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത വൈവിധ്യമാര്‍ന്ന ആഭരണശേഖരമാണ് സഫാരി മാളിലെ പുതിയ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ അഭിരുചികള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ എക്‌സ്‌ക്ലൂസീവ് കളക്ഷനുകളും ഇവിടെ ലഭ്യമാണ്. ആകര്‍ഷകമായ ഇന്റീരിയര്‍, മെച്ചപ്പെട്ട ഉപഭോക്തൃ സേവനം, സൗകര്യപ്രദമായ ഷോപ്പിങ് അന്തരീക്ഷം എന്നിവയിലൂടെ ആഗോള നിലവാരത്തിലുള്ള റീട്ടെയില്‍ അനുഭവം നല്‍കുകയാണ് ലക്ഷ്യം.

- Advertisement -
Ad image

2011ല്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ വതന്‍ സെന്റര്‍ ഷോറൂം ആധുനിക രൂപകല്‍പ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായി നവീകരിച്ച ശേഷമാണ് വീണ്ടും തുറന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും മികച്ചതുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനാണ് നവീകരണം.

ഖത്തര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഗള്‍ഫ് മേഖലയിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിപണിയാണെന്ന് മാനേജിങ് ഡയറക്ടര്‍ (ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ്) ഷംലാല്‍ അഹമ്മദ് പറഞ്ഞു. 2011ല്‍ ആരംഭിച്ച ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി ഉപഭോക്താക്കളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബര്‍ 8 വരെ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 3,000 ഖത്തര്‍ റിയാലിന്റെ വജ്ര, അമൂല്യ രത്‌നാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ഖത്തര്‍ റിയാലിന്റെ സൗജന്യ ക്യാഷ് വൗച്ചര്‍ ലഭിക്കും. തെരഞ്ഞെടുത്ത ആഭരണ വിഭാഗങ്ങളില്‍ പ്രത്യേക വിലക്കിഴിവുകളും മറ്റ് ഉത്സവകാല ആനുകൂല്യങ്ങളും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

പുതിയ ഷോറൂം കൂടി തുറന്നതോടെ ഖത്തറില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഷോറൂമുകളുടെ എണ്ണം 13 ആയി. ദോഹ, അല്‍ ഗറാഫ, അല്‍ ഖോര്‍ മാള്‍, ഗ്രാന്‍ഡ് മാള്‍, ബര്‍വ വില്ലേജ്, ഡി റിങ് റോഡ്, അല്‍ നസര്‍ സ്ട്രീറ്റ്, തവാര്‍ മാള്‍, മുഐതര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. മിര്‍ഖാബ് മാള്‍, എസ്ദാന്‍ മാള്‍, ദാര്‍ അല്‍ സലാം മാള്‍ എന്നിവിടങ്ങളില്‍ എം ജി ഡി ലൈഫ്‌സ്‌റ്റൈല്‍ ജ്വല്ലറി കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണികളില്‍ റീട്ടെയില്‍ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഗുണമേന്മ, കരകൗശല മികവ്, ഉപഭോക്തൃമൂല്യം എന്നിവ ഉറപ്പാക്കുന്നതിനുള്ള കമ്പനിയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഖത്തറിലെ ഈ വികസനമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!