

ഇടപ്പള്ളി: സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വളരുന്ന സാമ്പത്തിക ശക്തിയും ഉള്ള ഒന്നാണിന്ന് അറബി ഭാഷ. അതിനാല്‍, അറബി ഭാഷ പഠിക്കുന്നത് വ്യക്തിപരവും പ്രൊഫഷണലുമായ വളര്‍ച്ചയ്ക്ക് നിരവധി അവസരങ്ങള്‍ തുറന്നു തരുന്നുണ്ട്. അറബി ഭാഷയുടെ അനന്തസാധ്യതകള്‍ മനസ്സിലാക്കി ഭാഷാ പഠനം പ്രോത്സാഹിക്കപ്പെടണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. എറണാകുളം ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജില്ലാ ജനറല്‍ സെക്രട്ടറി ഷഹിം മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ കെ യു സിയാദ് നിര്‍വ്വഹിച്ചു. ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി പി ടി എ പ്രസിഡന്റ് പി എ മുഹമ്മദ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

എല്‍ പി വിഭാഗത്തില്‍ മുഹമ്മദ് ജിനാസ് വി ജെ
സെന്റ് ജോര്‍ജ് എല്‍ പി എസ് ഇടപ്പള്ളി ഒന്നാം സ്ഥാനവും അയാന്‍ അസ്ലാന്‍ ടി എസ് എല്‍ എഫ് എല്‍ പി എസ് ചേരാനല്ലൂര്‍ രണ്ടാം സ്ഥാനവും മുഹമ്മദ് റയാന്‍ കെ പി സെന്റ് റാഫേല്‍ എല്‍ പി എസ് പാലാരിവട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗത്തില്‍ മുനാസിര്‍ അബ്ദുല്ല കെ എം
സെന്റ് ആല്‍ബര്‍ട്ട് എച്ച് എസ് എറണാകുളം ഒന്നാം സ്ഥാനവും മുഹമ്മദ് നബീല്‍ സി എം ദാറുല്‍ ഉലൂം പുല്ലേപ്പടി രണ്ടാം സ്ഥാനവും ഫാത്തിമ ബീവി കെ എ ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിഷിയ ധന എം ബി ദാറുല്‍ ഉലൂം പുല്ലേപ്പടി ഒന്നാം സ്ഥാനവും മുഹമ്മദ് സിദാന്‍ സെന്റ് ആല്‍ബര്‍ട്ട് എച്ച് എസ് എറണാകുളം രണ്ടാം സ്ഥാനവും നഫീസത്ത് മിസ്രിയ കെ എന്‍ ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുഹമ്മദ് യാസീന്‍ എന്‍ എ അല്‍ ഫാറൂഖിയ എച്ച് എസ് എസ് ചേരാനല്ലൂര്‍ ഒന്നാം സ്ഥാനവും അസ്ലം അജ്‌നാസ് അല്‍ ഫാറൂഖിയ എച്ച് എസ് എസ് ചേരാനല്ലൂര്‍ രണ്ടാം സ്ഥാനവും വഷീനത്തുല്‍ മിസ്രിയ ദാറുല്‍ ഉലൂം പുല്ലേപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവര്‍ ജൂലായ് 21ന് നടക്കുന്ന റവന്യു ജില്ലാ മത്സരത്തില്‍ മാറ്റുരക്കും.
അലിഫ് കണ്‍വീനര്‍ പി എ അബ്ദുസ്സലാം ഇസ്ലാഹി സ്വാഗതവും കോഡിനേറ്റര്‍ മുത്തലിബ് എം നന്ദിയും പറഞ്ഞു.

