

മദീന: മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫും (38) മരിച്ചു. ജിദ്ദ ഐ സി എഫ് ഈസ്റ്റ് ഷറഫിയ്യ യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ജുവൈരിയ. മക്കള്‍: ജുമാന, ഫാത്തിമ ഷന്‍സ, ഹംസ റാസി. പിതാവ്: കുഞ്ഞീതു മുസ്‌ലിയാര്‍, മാതാവ്: ഫാത്തിമ.

മയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ട് ജിദ്ദ ഐ സി എഫ് നേതാക്കളായ ഹസന്‍ സഖാഫി കണ്ണൂര്‍, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസര്‍ അറഫാത്ത്, മീറാന്‍ സഖാഫി, ഫജ്ല്‍ കുറ്റിച്ചിറ, ഷുക്കൂര്‍ സഖാഫി, മജീദ് പൂക്കിപ്പറമ്പന്‍ തുടങ്ങിയ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും അബ് ഹൂര്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ രംഗത്തുണ്ട്.
അപകടം സംഭവിച്ചത് മുതല്‍ നാട്ടില്‍ നിന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി എന്നിവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലിയും മരിച്ചിരുന്നു. അപകടത്തില്‍ റഊഫ് അടക്കം മൂന്നു പേര്‍ക്കാണ് സാരമായി പരിക്കേറ്റതത്
മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവര്‍ ജിദ്ദ നോര്‍ത്ത് അബ് ഹൂര്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലും മുഹമ്മദ് ബിന്‍സ് റാബഗ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. റാബഗ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകള്‍ അഡ്മിന്‍ റോഹ, റിന്‍സി എന്നിവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി.

