
മനാമ: മുസ്ലിം ലീഗ് ദേശീയ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണം ബഹ്റൈന്‍ കെ എം സി സി ഓഫീസില്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ചു.

അനുസ്മരണ പരിപാടി കെ എം സി സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് സിദ്ധീഖ് അദ്ലിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

വേള്‍ഡ് കെ എം സി സി സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍, സംസ്ഥാന കമ്മിറ്റി ട്രഷറര്‍ മുസ്തഫ കെ പി, മുന്‍ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം, മലപ്പുറം ജില്ല പ്രസിഡന്റ് ഇക്ബാല്‍ താനൂര്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് ഇന്‍മാസ് ബാബു, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പി കെ, കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്രട്ടറി റിയാസ് പട്‌ല, സൗത്ത് സോണ്‍ ജില്ല ജനറല്‍ സെക്രട്ടറി റാഷിദ് അവിയൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ ലത്തീഫ് ചെറുകുന്ന്, സെക്രട്ടറിമാരായ സഹീര്‍ ശിവപുരം, ജബ്ബാര്‍ മാട്ടൂല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് തന്നട സ്വാഗതവും ജില്ലാ സെക്രട്ടറി റിയാസ് ചുഴലി നന്ദിയും പറഞ്ഞു.

