
റിഫ: ‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തില്‍ നടന്ന 15-ാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് റിഫ സോണ്‍ മത്സരങ്ങള്‍ ആവേശകരമായി സമാപിച്ചു. വിവിധ സെക്ടറുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ച പോരാട്ടത്തില്‍ 321 പോയിന്റുകള്‍ നേടി ഖലീഫ സെക്ടര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 249 പോയിന്റുകളുമായി സനദ് സെക്ടര്‍ രണ്ടാം സ്ഥാനവും 180 പോയിന്റുകള്‍ നേടി ഇസാ ടൗണ്‍ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 144 പോയിന്റുകളോടെ ഹമദ് ടൗണ്‍ നാലാം സ്ഥാനത്തെത്തി.

കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ നൂറോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഒന്‍പത് കാറ്റഗറികളിലായി നടന്ന വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ പ്രവാസി മലയാളികളുടെ കലാ- സാഹിത്യ അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു

രാവിലെ നടന്ന ഉദ്ഘാടന സെഷന്‍ ഐ സി എഫ് റിഫ റീജിയണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഉമ്മര്‍ ഹാജി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വിവിധ സെക്ഷനുകളില്‍ ഐ സി എഫ്, ആര്‍ എസ് സി നാഷണല്‍- സോണ്‍ നേതാക്കള്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
റാഷിദ് ഫാളിലിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം റഹീം സഖാഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ഉളിക്കല്‍ പ്രമേയ പ്രഭാഷണം നടത്തി. ചടങ്ങില്‍ മുഹമ്മദ് ഷബീര്‍ സ്വാഗതം ആശംസിച്ചു.
സോണ്‍ നേതാക്കളായ നൈസല്‍, സുഫൈര്‍ സഖാഫി, സയ്യിദ് ജുനൈദ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍, ഷഫീക്, സിനാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. അഷ്റഫ് ടി കെ നന്ദി അറിയിച്ചു.

