തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് ഐ സി ബി എഫ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ ഡബിള്‍സ് കാറ്റഗറിയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 32 ടീമുകള്‍ പങ്കെടുത്തു.

city exchange

എട്ട് മണിക്കൂര്‍ നീണ്ട വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ അഹമ്മദ് മുള്ള- സൗദ് അന്‍സാരി ടീം ടൂര്‍ണ്ണമെന്റ് ജേതാക്കളായി. അഫ്‌സല്‍ യൂസഫ്- യു പി അഫ്‌സല്‍ സലാം ടീം രണ്ടാം സ്ഥാനവും റാഷിദ് ഖാന്‍- കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും കതിരവന്‍ മാരിയപ്പന്‍- മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്ററും ഐ സി ബി എഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീര്‍ അഹമ്മദ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ സംസാരിച്ച ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തൊഴിലാളി സമൂഹത്തോടുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതും ആയിരുന്നു ഈ ടൂര്‍ണ്ണമെന്റ് എന്ന് അഭിപ്രായപ്പെട്ടു. ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മന്നായി കോര്‍പ്പററേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, ശങ്കര്‍ ഗൗഡ്, അബ്ദുല്‍ റൗഫ്, കുല്‍വീന്ദര്‍ സിംഗ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!