പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തറിലെ കോര്‍ഡിനേറ്ററായി ജോണ്‍ഗില്‍ബര്‍ട്ടിനെ നിയമിച്ചു

Web Desk
1 Min Read

ദോഹ: കെ പി സി സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തറിലെ കോര്‍ഡിനേറ്ററായി ജോണ്‍ ഗില്‍ബര്‍ട്ടിനെ നിയമിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയെ നിയമന വിവരം കത്തിലൂടെയാണ് അറിയിച്ചത്.

city exchange

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ ജോണ്‍ ഗില്‍ബര്‍ട്ട് ലോക കേരള സഭ അംഗവും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ അധ്യക്ഷനുമാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ഥതയും സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സജീവമായ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന് അംഗീകാരം ലഭിക്കാന്‍ കാരണമായത്.

മുതിര്‍ന്ന നേതാവായ അദ്ദേഹത്തിനു ലഭിച്ച അംഗീകാരത്തില്‍ ഒ ഐ സി സി ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി കെ പി സി സിയോടുള്ള നന്ദി പ്രകടിപ്പിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!