

ദോഹ: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി ‘പാട്ടുത്സവം 2024’ സംഘടിപ്പിച്ചു.

ഐ സി സി അശോക ഹാളില്‍ നടന്ന കലാ പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യാതിഥിയായിരുന്നു. 51 പുതുമുഖ ഗായകരെ പങ്കെടുപ്പിപ്പിച്ചുകൊണ്ടുള്ള വേറിട്ട കലാ സായാഹ്നം 300ഓളം വരുന്ന കാണികള്‍ക്ക് ആസ്വാദകരമായി.


പരിപാടിയോട് അനുബന്ധിച്ച് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍റഹ്മാന്‍ എന്നിവരെ ആദരിച്ചു. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് സ്‌കീമിലേക്ക് അഞ്ച് അര്‍ഹതപ്പെട്ട അംഗങ്ങളുടെ തുക ജികെപിഎ വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് നൗഫല്‍ നാസിം അറിയിച്ചു.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ സി ബി എഫ് സെക്രട്ടറി വര്‍ക്കി ബോബന്‍, ഖത്തര്‍ കെ എം സി സി സമീക്ഷ ചെയര്‍മാന്‍ മജീദ് നാദാപുരം, ഇശല്‍ മാല മാപ്പിള കല സാഹിത്യ വേദി ജനറല്‍ സെക്രട്ടറി സുബൈര്‍ വേര്‍ള്ളിയോട്, മാപ്പിള കല അക്കാദമി ജനറല്‍ സെക്രട്ടറി ജാഫര്‍ ജാതിയരി, ചാലിയാര്‍ ദോഹ പ്രസിഡന്റ് സിദ്ദിഖ് സി ടി, ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍, ഐ എം സി സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജാബിര്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ജികെപിഎ മുഖ്യ രക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പ്രസിഡന്റ് നൗഫല്‍ നാസിം, ജനറല്‍ സെക്രട്ടറി നെജ്‌ല അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ സന്തോഷ് കൊട്ടാരം, പ്രോഗ്രാം ഡയറക്ടര്‍ റഊഫ് മലയില്‍, പ്രോഗ്രാം കണ്‍വീനര്‍ റീന സുനില്‍ തുടങ്ങിയവരും മറ്റ് ജികെപിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു.

