ഖത്തര്‍ കെ എം സി സി ഓഫീസില്‍ നിന്നും 31 ലക്ഷം റിയാല്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി

Web Desk
1 Min Read

കോഴിക്കോട്: തുമാമയിലെ ഖത്തര്‍ കെ എം സി സി ഓഫീസില്‍ നിന്നും 31 ലക്ഷം റിയാല്‍ മോഷ്ടിച്ച കേസിലെ ഒരു പ്രതി പൊലീസില്‍ കീഴടങ്ങി. കൊല്ലം നെല്ല്യാടി പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണന്‍ ആണ് കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങിയത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

city exchange

2025 സെപ്തംബര്‍ 18നാണ് മോഷണം നടന്നത്. അന്നത്തെ വിനിമയ നിരക്ക് പ്രകാരം ഏഴരക്കോടി രൂപയോളമാണ് തുക കണക്കാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസന്‍, നിസാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കെ എം സി സി ഓഫീസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടന്നതെന്നാണ് വിവരം.

Share This Article
Leave a Comment
error: Content is protected !!