ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കിയേ രാജ്യങ്ങള്‍ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു

Web Desk
1 Min Read

ദോഹ: പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപ്രധാന പങ്കാളിത്തം വികസിപ്പിക്കുന്നതിനുമായി ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കിയേ എന്നീ രാജ്യങ്ങള്‍ ബഹുരാഷ്ട്ര ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ ‘ബദര്‍’ എന്ന പേരിലുള്ള ധാരണാപത്രത്തിലാണ് രാജ്യങ്ങള്‍ ഒപ്പുവച്ചത്.

city exchange

ഖത്തര്‍ പ്രതിരോധ മന്ത്രാലയം, ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയം, പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം, തുര്‍ക്കിയേ പ്രതിരോധ മന്ത്രാലയം എന്നിവയ്ക്കു പുറമേ പാകിസ്ഥാനിലെ പ്രതിരോധ വ്യവസായ ഉത്പാദന സംഘടനയും തുര്‍ക്കിയേ പ്രസിഡന്റിന്റെ കീഴിലുള്ള പ്രതിരോധ വ്യവസായ അതോറിറ്റിയും കരാറിന്റെ ഭാഗമാണ്.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസന്‍ അല്‍ താനി, പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, തുര്‍ക്കിയേ പ്രതിരോധമന്ത്രി യാഷര്‍ ഗുലര്‍, ഇന്തോനേഷ്യയുടെ പ്രതിരോധകാര്യ ഉപമന്ത്രി മാര്‍ഷല്‍ യൂസുഫ് ജൗഹരി, തുര്‍ക്കിയേ പ്രതിരോധ വ്യവസായ അതോറിറ്റി (എസ് എസ് ബി) പ്രസിഡന്റ് പ്രൊഫ. ഹാലുക് ഗോര്‍ഗുന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതിരോധ ഉത്പാദന മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക, നാല് രാജ്യങ്ങളുടെയും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, സാങ്കേതിക പരിശീലനം, ഗവേഷണം, വികസനം എന്നീ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആധുനിക പ്രതിരോധ സംവിധാനങ്ങളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങളും വ്യവസായ സംരംഭങ്ങളും വികസിപ്പിക്കുന്നതിനും കരാര്‍ സഹായകമാകും.

- Advertisement -
Ad image

ഒപ്പുവച്ച രാജ്യങ്ങള്‍ക്ക് കരാറിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും പ്രതിരോധ ഉത്പാദന ശേഷികള്‍ പ്രയോജനപ്പെടുത്തി സഹകരണവും ഏകോപനവും വര്‍ധിപ്പിക്കാനും പ്രതിരോധ വ്യവസായങ്ങളുടെ ശേഷി വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. സഖ്യരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!