കാനഡയിലെ ബര്‍ണബി നഗരം സെപ്തംബര്‍ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി ആചരിക്കുന്നു

Web Desk
1 Min Read

ഒട്ടാവ: സെപ്തംബര്‍ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി ആചരിക്കാന്‍ കനേഡിയന്‍ നഗരം ബര്‍ണബി. സംഘപരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷ്.
ആഗസ്ത് 30ന് ബര്‍ണബി സിറ്റി കൗണ്‍സിലാണ് സെപ്തംബര്‍ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയര്‍ മൈക്ക് ഹാര്‍ലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

city exchange

സത്യത്തിനു വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷെന്ന് ബര്‍ണബി സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഗൗരി ലങ്കേഷ് സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ നഗരം അനുസ്മരിക്കും. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!