150ല്‍ നിന്ന് 200 സ്‌ക്രീനിലേക്ക് പെറ്റ് ഡിറ്റക്റ്റീവ്; രണ്ടാം വാരത്തിലും ജൈത്രയാത്ര തുടര്‍ന്ന് ഷറഫുദ്ദീന്‍- അനുപമ പരമേശ്വരന്‍ ചിത്രം

Web Desk
1 Min Read

കൊച്ചി: ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുന്നു. 150 സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലെത്തുമ്പോള്‍ 200 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

city exchange

ഷറഫുദ്ദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

റിലീസ് ചെയ്ത് ആദ്യ 5 ദിവസം കൊണ്ട് 9.1 കോടി രൂപയാണ് ചിത്രം നേടിയ ആഗോള കളക്ഷന്‍. പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ‘പെറ്റ് ഡിറ്റക്റ്റീവ്’ കഥ പറയുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പൊട്ടിച്ചിരിക്കാനുള്ള ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പടക്കളം’ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദ്ദീന്‍ ചിത്രം കേരളത്തില്‍ തരംഗമാവുകയാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദ്ദീന്‍ വേഷമിട്ട ചിത്രം ചിരിയോടൊപ്പം ഏറെ രസകരമായ രീതിയില്‍ ആക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image

വിനയ് ഫോര്‍ട്ട്, ജോമോന്‍ ജ്യോതിര്‍, വിജയരാഘവന്‍, വിനായകന്‍ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകന്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!