

ദോഹ: വടകര കുഞ്ഞിപ്പള്ളി കോറോത്ത് റോഡ് ദാറുസ്സലാം മഹല്‍ നിവാസികളുടെ
ഖത്തറിലെ കൂട്ടായ്മയായ കിസ്വ ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അഴിയൂര്‍ പഞ്ചായത്തില്‍ നിന്നും ആദ്യമായി ഖത്തറില്‍ എത്തി അരനൂറ്റാണ്ട് പ്രവാസിയായ എസ് പി യൂസഫ് ഹാജിയെ ആദരിക്കുന്ന ചടങ്ങും നടന്നു.

ഐന്‍ ഖാലിദിലെ ടേസ്റ്റി റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സമീല്‍ ഹസ്സന്‍ ഖിറാഅത് നിര്‍വഹിച്ചു. തുടര്‍ന്നുള്ള പരിപാടിയില്‍ സെക്രട്ടറി അഫ്‌സര്‍ സി പി സ്വാഗതവും പ്രസിഡന്റ് ഫിര്‍ദൗസ് കായക്കല്‍ അധ്യക്ഷതയും വഹിച്ചു.

രക്ഷാധികാരി അഷ്‌റഫ് റയ്യാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് അഷറഫ് റയ്യാന്‍ എസ് പി യൂസുഫ് ഹാജിയെ മൊമെന്റോ നല്‍കി ആദരിച്ചു. മന്‍സൂര്‍ പി, നൗഷാദ് മദീന, നിഹാര്‍ നൗഫല്‍, ഫൈസല്‍ വമ്മേരി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
ഷാനിദ് എ പി നന്ദി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊറോത് റോഡ് പ്രദേശത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

