
ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസന്‍ അല്‍താനി മിലിപോള്‍ ഖത്തര്‍ 2026 പ്രദര്‍ശനം സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തരകാര്യ സഹമന്ത്രി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍താനിയും സന്ദര്‍ശനവേളയില്‍ ഉപപ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ള അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ അദ്ദേഹം വീക്ഷിച്ചു. സുരക്ഷാ മേഖലയിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളികളായ കമ്പനികളും സ്ഥാപനങ്ങളും വികസിപ്പിച്ച നൂതന സാങ്കേതികവിദ്യകളെയും പരിഹാരങ്ങളെയും കുറിച്ച് പ്രതിനിധികള്‍ അദ്ദേഹത്തിന് വിശദീകരിച്ചു.
