കേരളത്തില്‍ കാലവര്‍ഷം നേരത്തെയെത്തി

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും എട്ട് ദിവസം മുമ്പാണ് കാലവര്‍ഷത്തിന്റെ വരവ്.

city exchange

2009ന് ശേഷം ആദ്യമായാണ് കാലവര്‍ഷം നേരത്തെ എത്തുന്നത്. 2009ന് മുമ്പ് 1990ലായിരുന്നു കാലവര്‍ഷം സമയത്തേക്കാള്‍ മുമ്പ് ആരംഭിച്ചത്. ആ വര്‍ഷം മെയ് 19നാണ് കാലവര്‍ഷം തുടങ്ങിയത്. 1975ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയ വര്‍ഷം കൂടിായാണ് 1990.

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാനും മെയ് 27ഓടെ മധ്യ പടിഞ്ഞാറന്‍- വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!