ഗ്രാന്‍ഡ് മാള്‍ അല്‍ വുഖൈര്‍ എസ്ദാനില്‍ ബേക്കിംഗ് കോണ്‍ടസ്റ്റ് നടത്തി

Web Desk
1 Min Read

ദോഹ: രാജ്യത്തെ റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വുഖൈര്‍ എസ്ദാന്‍ ബ്രാഞ്ചില്‍ സ്ത്രീകള്‍ക്കായി ബേക്കിംഗ് കോണ്‍ടസ്റ്റ് സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍ അവരുടെ ശ്രദ്ധേയമായ ബേക്കിംഗ് കഴിവുകള്‍ പ്രകടിപ്പിച്ചു.

city exchange

മത്സരാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയും ബേക്കിംഗിനോടുള്ള താല്പര്യവും പ്രതിഫലിപ്പിക്കുന്ന സവിശേഷമായി രൂപകല്‍പ്പന ചെയ്തതും സങ്കീര്‍ണ്ണമായി തയ്യാറാക്കിയതുമായ കേക്കുകളുടെ ഒരു നിര ഉണ്ടായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഖത്തര്‍ റിയാല്‍ 750, 500, 250 വിലയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഉപഭോക്താക്കളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും അര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അഭിപ്രായപ്പെട്ടു. ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഐ സി സി ഉപദേശക സമിതി അംഗം കൂടി ആയ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!