മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ജനകീയമാക്കി: ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണക്കാരന് കൂടി അനുഭവഭേദ്യമാക്കുന്ന രീതിയില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ജനകീയമാക്കിയ സാമ്പത്തിക പരിഷ്‌കര്‍ത്താവായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗെന്ന് ഇന്‍കാസ് ഖത്തര്‍ അനുശോചന യോഗം അഭിപ്രായപ്പെട്ടു.

city exchange

ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ കാഞ്ചാനി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ‘മന്‍മോഹനിക്‌സ്’ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണം സ്വകാര്യവത്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന് മാത്രം ചുരുക്കാവുന്നതല്ല. ഇന്ത്യയുടെ ജി ഡി പിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ വര്‍ധനവ് ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് എക്കാലത്തും ഉണര്‍വ്വേകുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

അനുശോചന ചടങ്ങിനോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയില്‍ ഖത്തറിലെ സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, കെ എം സി സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സാം ബഷീര്‍, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡംഗം സിദ്ധീഖ് പുറായില്‍, വിവിധ അപ്പക്‌സ് ബോഡി- സംഘടനാ നേതാക്കളായ അവിനാശ് ഗൈഖവാദ്, സാന്തനു ദേശ് പാണ്ഡെ,സജീവ് സത്യശീലന്‍, ടി രാമ സെല്‍വം, ശശിദര്‍ ഹെബ്ബാല്‍, അബ്രഹാം കെ ജോസഫ്, പ്രദീപ് പിള്ളൈ, വെങ്കപ്പ ബാഗവതലു, രവീന്ദ്ര പ്രസാദ്, സഞ്ജയ് പാട്ടീല്‍, ഗോപിനാഥ് മേനോന്‍, സുശാന്ത് സര്‍ദേക്കര്‍, ഷിബു സുകുമാരന്‍, ദീപക് സി ജെ, അര്‍ച്ചന സജി, അസീസ് പുറായില്‍, അനൂജ റോബിന്‍, ലത്തീഫ് കല്ലായി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു സംസാരിച്ചു.

ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് സി താജുദ്ധീന്‍ നന്ദിയും പറര്‍ഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!