അവഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കു വേണ്ടി അവകാശം ചോദിക്കാന്‍ പരസ്പരം തയ്യാറാകണം: അബ്ദുല്‍ ഹക്കീം അസ്ഹരി

Web Desk
1 Min Read

ദോഹ: ജാതിയുടേയും മതത്തിന്റേയും പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളെ തമ്മില്‍ അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

സാമുദായിക നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഉണ്ടാകണമെന്നും ഏതെങ്കിലും വിഭാഗങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ അവകാശം ചോദിക്കാന്‍ പരസ്പരം എല്ലാവരും മുമ്പോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമുദായിക സന്തുലിതാവസ്ഥ രാജ്യത്തിന്റെ ബാലന്‍സിംഗിന് ആവശ്യമായതിനാല്‍ ഒരു വിഭാഗം മറ്റേ വിഭാഗത്തിന് അവകാശം ലഭിക്കാനാണ് പറയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവെക്കുകയും ഉപതെരഞ്ഞെടുപ്പ് വരികയുമാണെങ്കില്‍ അവിടെ മുസ്ലിം സ്ഥാനാര്‍ഥിയെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിക്കു വേണ്ടി പ്രത്യേക സാഹചര്യത്തില്‍ ഒഴിഞ്ഞു കൊടുത്തു എന്ന നില പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും എങ്കിലും അത്തരം തീരുമാനങ്ങളൊക്കെ രാഷ്ട്രീയ പാര്‍ട്ടികളാണ് സ്വീകരിക്കേണ്ടതെന്നും എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!