

ദോഹ: മലപ്പുറം ജില്ല രൂപീകരണത്തിന്റെ 55-ാം വാര്‍ഷിക ദിനം മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍- മജസ്റ്റിഖ് മലപ്പുറം ആഘോഷിച്ചു.

ബലി പെരുന്നാള്‍ ദിനം കൂടിയായിരുന്ന ജൂണ്‍-16 നു അംഗങ്ങള്‍ ഒത്തു കൂടി ആഘോഷ കേക്ക് മുറിച്ചു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍- ഖത്തര്‍ മജസ്റ്റിഖ് പ്രസിഡന്റ് നിഹാദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ അഷ്‌റഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി അംഗങ്ങളായ സി വി മുഹമ്മദലി, ബഷീര്‍, റഷീദലി നിലമ്പൂര്‍, മുനിഷ് എ സി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് റിയാസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ ജിതിന്‍ നന്ദിയും പറഞ്ഞു.
ഷാഫി പാറക്കല്‍, ഇസ്മായില്‍ കുറുമ്പടി, സാബിര്‍, ഉണ്ണി നിലമ്പൂര്‍, മുഹമ്മദ് റാഫി, ആഷിഖ് തിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

