

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31ന് വൈകിട്ട് ആറിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദിലീപും നാദിര്‍ഷയും സംഘവും അവതരിപ്പിക്കുന്ന ആഘോഷ പെരുന്നാള്‍ 2025 അരങ്ങേറും. ദോഹ സ്‌റ്റേജും മൈക്രോലാന്റും മെഹ്‌റിഷ് ഗ്രൂപ്പും ദിലീപ് ഫാന്‍സും ചേര്‍ന്നാണ് ഫാല്‍ഖണ്‍ ആഘോഷ പെരുന്നാള്‍ 2025 അവതരിപ്പിക്കുന്നത്.


ദിലീപ്, നാദിഷ, നിഖില വിമല്‍, ഡയാന ഹമീദ്, രമേശ് പിഷാടരി, ധര്‍മജന്‍ ബോള്‍ഗാട്ടി, രഞ്ജിനി ജോസ്, സമദ്, സാംസണ്‍ സില്‍വ, ശഫീഖ് പെരുമ്പാവൂര്‍, ശൈക, ബെന്‍സീറ, മഹേഷ് കുഞ്ഞുമോന്‍, സമ്പത്ത്, ശ്രീജിത്ത്, തുടങ്ങി നിരവധി പേര്‍ ആഘോഷ പെരുന്നാള്‍ 2025ല്‍ പങ്കെടുക്കും.

പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിംഗ് നജ്മയിലെ ദേ പുട്ട് ബ്രാഞ്ചില്‍ നടന്നു. ഇഫ്താര്‍ സംഗമത്തോടെ നടന്ന ടിക്കറ്റ് പുറത്തിറക്കല്‍ ചടങ്ങില്‍ ഫാല്‍ഖണ്‍ ഫിറ്റ്‌നസ് എം ഡി സലീം, ദോഹ സ്‌റ്റേജ് മുസ്തഫ, ഫയാസ്, മെഡ്‌ഫോര്‍ട്ട് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക് ജനറല്‍ മാനേജര്‍ സത്യ, മൈക്രോലാന്റ് ലിജീഷ്, സ്റ്റാര്‍വേള്‍ഡ് മൊയ്തീന്‍, ദീലീപ് ഫാന്‍സ് പ്രസിഡന്റ് ഷിനോജ്, മെഹ്‌റിഷ് ഗ്രൂപ്പ് നിഷാദ്, അല്‍ ഷാഖാബ ജനറല്‍ മാനേജര്‍ പ്രകാശന്‍, നിജേഷ് ദേ പുട്ട്, ആര്‍ ജെ അപ്പുണ്ണി, സുരേഷ് കരിയാട്, സമീര്‍ ഏറാമല എന്നിവര്‍ പങ്കെടുത്തു.
