Business
പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബിഗ് ചാന്‍സ് ടു വിന്‍ 50 മൊബൈല്‍സ് വിജയികളെ തെരഞ്ഞെടുത്തു

ദോഹ: പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ബിഗ് ചാന്‍സ് റ്റു വിന്‍ 50 മൊബൈല്‍സിന്റെ വിജയികളെ തെരഞ്ഞെടുത്തു. പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വക്ര ബ്രാഞ്ചിലായിരുന്നു മെഗാ ലക്കി ഡ്രൊ നടത്തിയത്.


മന്ത്രാലയത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനും പാരീസ് റീട്ടെയില്‍ ഗ്രൂപ്പിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭിലാഷ്, ബയ്യിങ് ഹെഡ് അര്‍ഷാദ് ഇസ്മായില്‍, ബ്രാഞ്ച് മാനേജര്‍ രാഗേഷ്, മൊബൈല്‍ ആന്റ് ഐ ടി ബയര്‍ റയീസ്, പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

150 റിയാല്‍ മൊബൈല്‍ വാങ്ങുന്നവരില്‍ നിന്ന് ഇ-റാഫിള്‍ കൂപ്പണിലൂടെയാണ് 50 വിജയികളെ തെരഞ്ഞെടുത്തത്. നിരവധി ഉപഭോക്താക്കള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തുവെന്നും തുടര്‍ന്നു ഇതുപോലെയുള്ള ലക്കി ഡ്രൊ പ്രോഗ്രാമുകള്‍ പാരീസ് റീട്ടെയില്‍ ഗ്രൂപ്പ് സംഘടിപ്പിക്കുമെന്നും മാനേജ്മന്റ് അറിയിച്ചു.


