

ഹൈദരബാദ്: ഇന്ത്യൻ ബഹിരാകാശ പരീക്ഷണത്തിന് അഭിമാനം. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇനി ഇന്ത്യയുടെ പേരുമുണ്ടാകും. എ

ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗോടെ ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് അനിഷേധ്യമായ ഒരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇത് ഇന്ത്യയുടെ മാത്രം വിജയമല്ല, മനുഷ്യകുലത്തിന്റെയാകെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനി ആദിത്യ എൽ 1, മാഴ്‌സ്, അതിനുമപ്പുറം ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കൽ തുടങ്ങി വലിയ ലക്ഷ്യങ്ങൾ രാജ്യത്തിന് മുന്നിലുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് വെർച്വലായി കണ്ടു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.
6.8 പ
ല

