

ദുബൈ: മലയാളികളോടുള്ള സൗഹൃദവും സ്നേഹവും പകര്‍ന്ന് ദുബൈയുടെ രാജകുമാരന്‍. വാഴയിലയില്‍ 27തരം വിഭവങ്ങളുള്ള സദ്യയുടെ ചിത്രത്തോടൊപ്പം തന്റെ ഫോട്ടോ കൂടി ചേര്‍ത്താണ് ദുബൈ കിരാടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം സ്നേഹം പങ്കുവച്ചത്. ഹാപ്പി ഓണം എന്ന ഹാഷ് ടാഗില്‍ അദ്ദേഹം പങ്കുവച്ച പോസ്റ്റ് ലക്ഷങ്ങളാണ് കണ്ടത്.
2008 ജനുവരിയിലാണ് ദുബൈയുടെ കിരാടാവകാശിയായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അധികാരത്തിലേറിയത്.

2006 മുതല്‍ ദുബൈ എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനം ഹംദാന്‍ വഹിച്ചിട്ടുണ്ട്. മാനുഷികവും സാഹോദര്യപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സ്പോര്‍ട്സ് ഉള്‍പ്പെടെ സാഹസിക വിനോദങ്ങളിലും ഹംദാന്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.
ലോകമാകെ അദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളിലും അല്ലാതെയുമായി നിരവധി ആരാധകര്‍ ഉണ്ട്.

