ഖത്തര്‍ എയര്‍വേയ്സും ഫുട്‌ബോള്‍ ഇതിഹാസം റിയോ ഫെര്‍ഡിനാണ്ടും ചേര്‍ന്ന് ‘ഖത്തര്‍ എയര്‍വേയ്സ് യുണൈറ്റഡ്’ യുവജന ശക്തീകരണ പദ്ധതി

Web Desk
1 Min Read

ദോഹ: പ്രശസ്ത ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാണ്ടുമായി ചേര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് രൂപപ്പെടുത്തിയ ‘ഖത്തര്‍ എയര്‍വേയ്സ് യുണൈറ്റഡ്’ സാമൂഹിക വികസന പദ്ധതി ആരംഭിച്ചു. യുവതലമുറയില്‍ ആത്മവിശ്വാസവും ആകാംക്ഷയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഫെര്‍ഡിനാണ്ടിനെ ഖത്തര്‍ എയര്‍വേയ്സിന്റെ ലോകോത്തര കായിക പങ്കാളികളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

city exchange

മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മിലാന്‍ ഡര്‍ബിയില്‍ ഇന്റര്‍ മിലാനുമായി ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ഇന്ററും പ്രാദേശിക സാമൂഹിക ഉത്തരവാദിത്ത സംഘടനയായ റിയല്‍ ഐസ് സ്‌പോര്‍ട്ടും ഫെര്‍ഡിനാണ്ടിനെ സ്വാഗതം ചെയ്തു. ഈ കൂട്ടായ്മയുടെ ഭാഗമായി, കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് മിലാന്‍ ഡര്‍ബിയിലെ മത്സരം നേരിട്ട് അനുഭവിക്കാനുള്ള അവസരം ഖത്തര്‍ എയര്‍വേയ്സ് ഒരുക്കി.

കളി നടക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് മൈതാനത്തിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും സ്റ്റേഡിയത്തിന്റെ ചരിത്രപരമായ അന്തരീക്ഷത്തില്‍ ഇന്റര്‍ താരങ്ങളെ കാണാനും അവസരം ലഭിച്ചു.

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -
Ad image

അടുത്ത ഘട്ടത്തില്‍, ‘എജുക്കേഷന്‍ എബൗവ് ഓള്‍’ സഹായിക്കുന്ന കുട്ടികളുടെ സംഘം ഫെര്‍ഡിനാണ്ടിനൊപ്പം നവംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്‌സ് ഇവന്റില്‍ പങ്കെടുക്കും. നവംബര്‍ 28-നു റേസിന്റെ ആദ്യ ദിവസത്തെ ബിഹൈന്‍ഡ്-ദി-സീന്‍സ് അനുഭവങ്ങളും 30-നു നടക്കുന്ന ഫൈനല്‍ റേസും ഗ്രാന്‍ഡ്സ്റ്റാന്‍ഡില്‍ നിന്ന് അവര്‍ ആസ്വദിക്കും.

മറ്റു പ്രധാന കായിക ഇവന്റുകളുമായി ഫെര്‍ഡിനാണ്ടിനെ ബന്ധിപ്പിച്ച് യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!