എര്‍ത്‌ന ഉച്ചകോടിയില്‍ ശൈഖ മോസ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹയില്‍ നടന്ന എര്‍ത്‌ന ഉച്ചകോടി 2023ല്‍ പങ്കെടുത്തു.

city exchange

ഖത്തര്‍ ഫൗണ്ടേഷന്റെ എര്‍ത്ന സെന്റര്‍ ഫോര്‍ എ സസ്റ്റെയ്നബിള്‍ ഫ്യൂച്ചര്‍ ആതിഥേയത്വം വഹിച്ച ഉദ്ഘാടന ഉച്ചകോടിയില്‍ സാംബിയ റിപ്പബ്ലിക് പ്രസിഡന്റ് ഹകൈന്‍ഡെ ഹിച്ചിലേമ, റിപ്പബ്ലിക് ഓഫ് സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ, ശൈഖ് ഡോ. ഫാലിഹ്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി, ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി എന്നിവരും പങ്കെടുത്തു.

പരസ്പരം പഠിക്കാനും അറിവ് കൈമാറ്റം ചെയ്യാനും തദ്ദേശീയര്‍ ഉള്‍പ്പെടെയുള്ള സുസ്ഥിരതാ വിദഗ്ധരെയും നയരൂപീകരണ വിദ്ഗ്ധരേയും ഒന്നിച്ചെത്തിക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ പരിശോധിക്കുന്നതിലും സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിലവിലെ പദ്ധതികളെ ഇവ എങ്ങനെ പിന്തുണയ്ക്കും എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!