വടക്കു പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം

Web Desk
1 Min Read

ഹെറാത്ത്: വടക്കു പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ ഭൂചലനം. വന്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ 26 പേരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

city exchange

ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്നാണ് വക്താവ് ബാസ് മുഹമ്മദ് സര്‍വാരി അറിയിച്ചത്. യു എസ് ജിയോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 4.9 മുതല്‍ 5.3 വരെ തീവ്രതയാണ് ഭൂചലനത്തിനുണ്ടായത്.

അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ചവരിലുണ്ട്. മുഖര്‍ ജില്ലയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എഴുന്നൂറോളം വീടുകള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതിശൈത്യവും സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നേരിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!