

ദുബൈ: മടവൂര്‍ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ മടവൂര്‍ ശരീഫ് (ഒസാംസ്)നു കീഴില്‍ സി എം സെന്ററിന്റെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ച യു എ ഇയിലെ പ്രവാസി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ‘ഇസ് ആദ് 22’ ഇഫ്താര്‍ സംഗമവും കാപ്പാട് ഉസ്താദ് അനുസ്മരണവും നടത്തി.

ഖിസൈസിലെ ദുബൈ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന് ഫഹദ് സഖാഫി ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. സംഗമം സിദ്ധീഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി എം സെന്റര്‍ ജനറല്‍ സിക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ മുഖ്യപ്രഭാഷണവും കാപ്പാട് ഉസ്താദ് അനുസ്മരണവും നടത്തി.

ബഷീര്‍ സഖാഫി എം എം പറമ്പ്, സാജിദ് പൂനൂര്‍, മുബഷിര്‍ ഖുതുബി, ഷമീര്‍ സഖാഫി, സ്വാലിഹ് കൈതപ്പൊയില്‍, കലാം വയനാട്, നിയാദ് ഖുതുബി, ഫഹദ് സഖാഫി, ഫാസില്‍ ഖുതുബി, റാഫി നൊച്ചാട്, ജലീല്‍ മടവൂര്‍, മിക്ദാദ്, അബ്ദുല്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.

