

ദോഹ: ഖിഫ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ വയനാട് കൂട്ടവും ട്രാവന്‍കൂര്‍ എഫ് സിയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇരു ഭാഗത്തും തുടര്‍ച്ചയായ മുന്നേറ്റങ്ങളുണ്ടായെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല.


തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ 54-ാം മിനുട്ടില്‍ വയനാടിന്റെ 19-ാം നമ്പര്‍ താരം മുഹമ്മദ് ഷംനൂര്‍ ആദ്യ ഗോള്‍ നേടി. 57-ാം മിനുട്ടില്‍ 28-ാം നമ്പര്‍ താരം മുഹമ്മദ് ഷാന്‍ ട്രാവന്‍കൂറിനു വേണ്ടി ഗോള്‍ തിരിച്ചടിച്ചു.
വയനാടിന്റെ ശ്രീജിത്ത് മാന്‍ ഓഫ് ദി മാച്ചായി.
