

ദോഹ: ഖത്തറിലെ കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ ഗറാഫയിലെ അന്‍വര്‍ കോംപ്ലക്സില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ജാതി മത ഭേദമന്യേ ഒരു ഗ്രാമത്തില്‍ നിന്നെത്തിയ എല്ലാവരും പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് മത സൗഹാര്‍ദ്ദത്തിന്റെ സ്നേഹ സംഗമമായി മാറി. അന്‍പത്തിയഞ്ചോളം അംഗങ്ങളും കുടുംബാഗങ്ങളും പങ്കെടുത്തു.


ഖത്തറില്‍ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കിഴുപ്പിള്ളിക്കര സ്വദേശി ദില്‍ഷാദ് പുതുശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു.

കിഫാ ഉപദേശക സമിതി നേതാക്കളായ സിദ്ധിക്ക് പൂവമ്പറമ്പില്, മന്‍സൂര്‍ പുതിയവീട്ടില്‍, അജിമോന് ആദം വലിയകത്ത്, കിഫാ പ്രസിഡന്റ് ഹിജാസ്, ജനറല്‍ സെക്രട്ടറി ഷാജഹാന്, ട്രഷറര്‍ ഷെറിന്, സെക്രട്ടറിമാരായ ഷജീര്‍, അഫ്സല്, അബീഷ് എന്നിവര്‍ നേതൃത്വം നല്കി.
