‘അയ്യയ്യേ നിര്‍മ്മലേ.. ; ആരാണ് നിര്‍മ്മല; സെന്ന ഹെഗ്‌ഡെയുടെ അവിഹിതത്തിലെ ആദ്യഗാനം പുറത്തിറങ്ങി

Web Desk
2 Min Read

കൊച്ചി: സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ‘തിങ്കളാഴ്ച നിശ്ചയം’ ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സിനിമയാണ്. അതേ ഴോണറില്‍ മറ്റൊരു ചിത്രവുമായി വീണ്ടും എത്തുകയാണ് സെന്ന ഹെഗ്‌ഡെ. ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘അവിഹിതം’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ശ്രീരാഗ് സജിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

city exchange

‘അയ്യയ്യേ..’ എന്ന വരികളിലൂടെ മുന്‍പോട്ടു പോകുന്ന ഗാനം സിയ ഉല്‍ ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തില്‍ ഒരു സ്ത്രീയുടെ അവിഹിത രഹസ്യം തേടി പോകുന്ന മൂവര്‍ സംഘത്തെയാണ് കാണിക്കുന്നത്. നര്‍മ്മ പ്രാധാന്യത്തോടെ ഒരുക്കിയിരിക്കുന്ന ഗാനം ഇ4 എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍, വിനീത് ചാക്യാര്‍, ധനേഷ് എം, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍, അജിത് പുന്നാട്, ഉണ്ണികൃഷ്ണന്‍ പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥന്‍ ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത, ശ്യാമിലി ദാസ്, വിപിന്‍ കെ, സ്വപ്‌നം പള്ളം, മുകേഷ് ഒ എം ആര്‍, സായന്ത്, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന്‍, ശുഭ സി പി, ലക്ഷ്മണന്‍ മണ്ണിയത് എന്നിവരാണ് അവിഹിതത്തിലെ താരങ്ങള്‍.

തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാര്‍ലി സ്റ്റേറ്റ് ഓഫ് മൈന്‍ഡ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

- Advertisement -
Ad image

ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്‍, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടര്‍- ശ്രീരാജ് രവീന്ദ്രന്‍, എഡിറ്റര്‍- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുധീഷ് ഗോപിനാഥ്, കല- കൃപേഷ് അയ്യപ്പന്‍കുട്ടി, ആക്ഷന്‍- അംബരീഷ് കളത്തറ, ലൈന്‍ പ്രൊഡ്യൂസര്‍- ശങ്കര്‍ ലോഹിതാക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈന്‍- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പില്‍, സൗണ്ട് ഡിസൈന്‍- രാഹുല്‍ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ- എസ് ആര്‍ ആക്ഷന്‍ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ്- റാന്‍സ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ്, മാര്‍ക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിന്‍ഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍, സ്റ്റില്‍സ്- ജിംസ്ദാന്‍, ഡിസൈന്‍- അഭിലാഷ് ചാക്കോ, വിതരണം- ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ് റിലീസ്. പിആര്‍ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!