

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോണ്‍ടാക്ട്’ സംഘടിപ്പിക്കുന്ന പതിനാലാമത് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ 2021ലേക്കും ഹൃസ്വചിത്ര തിരക്കഥാ മത്സരത്തിലേക്കും എന്‍ട്രികള്‍ ക്ഷണിച്ചു.

ഷോര്‍ട്ട്ഫിലിം, ഷോര്‍ട്ട്ഫീച്ചര്‍, ഡോക്യൂമെന്ററി, കാമ്പസ് ഫിലിം, മ്യൂസിക്കല്‍ ആല്‍ബം, മൊബൈല്‍ സിനിമ, പരസ്യ ചിത്രങ്ങള്‍, ആനിമേഷന്‍ ഫിലിം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങള്‍ക്കും കൂടാതെ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നടന്‍, നടി, ബാലതാരങ്ങള്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.
2021ലെ ഫെസ്റ്റിവല്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. എന്‍ട്രികള്‍ 2021 നവംബര്‍ 30ന് മുന്‍പായി ലഭിച്ചിരിക്കണം.
അര മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മാത്രമാണ് തിരക്കഥാ മത്സരത്തില്‍ പരിഗണിക്കുക. തിരക്കഥകള്‍ വ്യക്തമായ കൈപ്പടയിലോ ഡി ടി പി ചെയ്തതോ ആയിരിക്കണം. എന്‍ട്രികള്‍ 2021 നവംബര്‍ 15ന് മുന്‍പായി ലഭിച്ചിരിക്കണം.
സൗജന്യ അപേക്ഷാഫോമിന് [email protected] എന്ന മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

