കെ എം എ ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണം

Web Desk
2 Min Read

കൊച്ചി: മത്സരാധിഷ്ഠിതമായതോടെ ആരോഗ്യമേഖലയിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെട്ടുവെന്ന് മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റേഴ്‌സ് ഗ്രൂപ്പ് സി ഇ ഒ ഡോ. ഷനിലാ ലൈജു പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമായില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ സേവനം മെച്ചപ്പെടുത്താന്‍ എല്ലാവരും മത്സരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കെ എം എ ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

city exchange

കാത്തിരിക്കാന്‍ ക്ഷമ കാണിക്കാത്തവരാണ് ഏറെയും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമുള്ള കഠിന പ്രയത്‌നത്തിലാണ്.

കോവിഡ് കാലഘട്ടം ആരോഗ്യമേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ വ്യാപിച്ചതോടെ രോഗികള്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സൗകര്യങ്ങളും വീടുകളില്‍ ഇരുന്നു തന്നെ കണ്‍സള്‍ട്ട് ചെയ്യാനുള്ള സൗകര്യങ്ങളും ലഭിച്ചു തുടങ്ങി. ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുന്നത് ഏറെ ശ്രമകരമാണ്. ജീവനക്കാരുടെ വീഴ്ച കൊണ്ട് ഒരു ഉപഭോക്താവ് പോലും നഷ്ടപ്പെടരുത് എന്നാണ് മാനേജ്മെന്റുകള്‍ ആഗ്രഹിക്കുന്നത്.

സംതൃപ്തരായ ഉപഭോക്താക്കളാണ് ഏതൊരു ആശുപത്രിയുടെയും നെടുംതൂണ്‍. രോഗികളുടെ മാത്രമല്ല കുടുംബാംഗങ്ങളുടെ വികാര വിക്ഷോഭങ്ങളെ കൂടി ഉള്‍ക്കൊണ്ട് വേണം ആശുപത്രിയില്‍ ഒരു രോഗിയെ പരിചരിക്കാന്‍. ആരോഗ്യമേഖലയിലെ ഡിജിറ്റല്‍വത്ക്കരണം രോഗികള്‍ക്കും ആശുപത്രികള്‍ക്കും ഒരു പോലെ വിപ്ലവകരമായ മാറ്റമായിരുന്നു. ആശുപത്രികളിലെ സൗകര്യങ്ങളും കാലോചിതമായി പരിഷ്‌കരിച്ചാല്‍ മാത്രമേ കൂടുതല്‍ ഉപഭോക്താകകളെ ആകര്‍ഷിക്കാന്‍ കഴിയൂ. ആശുപത്രിയിലേക്ക് കയറുമ്പോള്‍ തന്നെ ഉപഭോക്താവിന് സംതൃപ്തി ലഭിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ നല്കാന്‍ കഴിയണം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പല തരത്തിലുള്ള മുറികള്‍ വരെ ഇന്ന് ആശുപത്രികളില്‍ ലഭ്യമാണ്. ഉപഭോക്താവിന്റെ അഭിരുചികള്‍ക്ക് അനുസരിച്ച് ആശുപത്രികളും മാറുകയാണ്. ഉപഭോക്താവുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഏതൊരു ആശുപത്രിയുടെയും നിലനില്‍പ്പിനു അനിവാര്യമെന്നും ഷനിലാ ലൈജു പറഞ്ഞു. ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട പലപ്പോഴും ഉപഭോക്താക്കളും ആശുപത്രി ജീവനക്കാരുമായി തര്‍ക്കമുണ്ടാവാറുണ്ട്. ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image

കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല, വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍, ഓണററി സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!