അക്ഷരദീപം പദ്ധതി 500ന്റെ നിറവിലേക്ക്

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ‘അക്ഷരദീപം’ പദ്ധതി 500ന്റെ നിറവിലേക്ക്. തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ വളണ്ടിയര്‍മാര്‍ വഴി വനിതകള്‍ക്കായി അവരുടെ വീടുകളില്‍ പുസ്തകം എത്തിച്ച് കൊടുക്കുന്ന പദ്ധതിയാണ് അക്ഷരദീപം. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ലൈബ്രറിയും കുടുംബശ്രീയും സംയുക്തമായി 800 കുടുംബങ്ങളിലേക്ക് പുസ്തകം കൊടുക്കുന്ന പദ്ധതി ആരംഭിച്ചത്.

city exchange

ആധുനിക കാലത്ത് വായന അസ്തമിച്ചു കൊണ്ടിരിക്കുമ്പോള്‍ വായനയെ തിരിച്ചു കൊണ്ടു വരുന്നതിനാണ് പഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് അക്ഷരദീപം പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിനു മാതൃകയായ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ അക്ഷരദീപം പദ്ധതി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.

ഈ പദ്ധതിയിലെ 500-ാമത്തെ കുടുംബമായ പതിനാലാം വാര്‍ഡിലെ സിന്ധു സുബ്രമണ്യന്റെ വീട്ടിലെത്തി അക്ഷരദീപം പദ്ധതിയില്‍ അംഗത്വം നല്‍കി ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷഫീക്ക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സബിത സുബൈര്‍ സ്വാഗതവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, ലൈബ്രേറിയന്‍ സുനില്‍ കുമാര്‍, ലൈബ്രറി കമ്മറ്റി അംഗങ്ങളായ കെ കെ രാജു, ജോര്‍ജ് വേവുക്കാട്ടില്‍, അക്ഷരദീപം വളണ്ടിയര്‍ സഫ്‌ന നസീര്‍, സി ഡി എസ് അംഗം ഷെഹര്‍ബാന്‍, അക്കൗണ്ടിന്റ് ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!